ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്:​ നീ​​ർ​​പ്പാ​​റ അ​​സീ​​സി മൗ​​ണ്ട് വി​​ദ്യാ​​ല​​യ​​ത്തി​​ന് എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ 29-ാം വ​​ർ​​ഷ​​വും തു​​ട​​ർ​​ച്ച​​യാ​​യി നൂ​​റു​​മേ​​നി വി​​ജ​​യം.

പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ ഒ​​ൻ​​പ​​തു വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ര​​ണ്ടു​​പേ​​ർ ഫു​​ൾ എ ​​പ്ല​​സ് നേ​​ടി. ശ്ര​​വ​​ണ പ​​രി​​മി​​തി​​ക​​ളോ​​ട് പൊ​​രു​​തി പ​​ഠ​​ന​​ത്തി​​ൽ മി​​ക​​ച്ച വി​​ജ​​യം നേ​​ടു​​ന്ന നീ​​ർ​​പ്പാ​​റ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ലാ​​- കാ​​യി​​ക പ്ര​​വൃ​​ത്തിപ​​രി​​ച​​യ മേ​​ഖ​​ല​​ക​​ളി​​ലും മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. സ്കൂ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​ന​​വും ന​​ൽ​​കു​​ന്നു​​ണ്ട്.​ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​വും ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​വും ല​​ഭ്യ​​മാ​​ണ്.