സെന്റ് ആന്റണീസ് കോളജിൽ കോൺവക്കേഷൻ പ്രോഗ്രാം
1549497
Tuesday, May 13, 2025 5:02 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിലെ പോസ്റ്റ് ഗ്രാജുവേഷന് പ്രോഗ്രാമുകളുടെ കോൺവക്കേഷൻ സംഘടിപ്പിച്ചു. പ്രഫ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ഫാ. ജോസഫ് വാഴപ്പനാടി, വകുപ്പ് മേധാവി ടിജോമോൻ ജേക്കബ്, ജിനു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സുപർണ രാജു എന്നിവർ പ്രസംഗിച്ചു.
വര്‍ണാഭമായ കോൺവക്കേഷൻ സെറിമണിക്ക് മുന്നോടിയായി അക്കാദമിക് പ്രോസഷന് സംഘടിപ്പിച്ചു. തുടർന്ന് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികളിലെ ആത്മവിശ്വാസം വളര്‍ത്തി പ്രതികൂല സാഹചര്യങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ജീവിതത്തിലെ മുഖ്യലക്ഷ്യത്തിൽ എത്തിച്ചേരാൻ പ്രാപ്തമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.