തുക അനുവദിക്കുന്ന പദ്ധതികള്‍ പോലും പാലായില്‍ നടപ്പാക്കുന്നില്ലെന്ന് എല്‍ഡിഎഫ്
1549504
Tuesday, May 13, 2025 5:02 PM IST
പാലാ: മുന്‍ മന്ത്രി കെ.എം. മാണി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ഉണ്ടായിരുന്നതുപോലും പൂര്‍ത്തീകരിക്കാനോ പുതിയത് നടപ്പിലാക്കാനോ മാണി സി. കാപ്പന് എംഎല്‍എയ്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. പഴയതല്ലാതെ എംഎല്‍എയുടെ സ്വന്തമായി പുതിയതായി ഒന്നും ഈ മണ്ഡലത്തില്‍ കാണുന്നില്ല.
പാലായിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അദ്ദേഹത്തിന്റെ വികസന പരാജയത്തിന്റെ കണക്കും ഓരോ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും വികസനമുടക്കവും കൃത്യമായി എല്‍ഡിഎഫ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാലായിലെ വോട്ടര്‍മാരെ അറിയിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പ്രസ്താവിച്ചു.
യോഗത്തില്‍ ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, ലാലിച്ചന്‍ ജോര്‍ജ്, ടോബിന് കെ. അലക്സ് എന്നിവര്‍ പ്രസംഗിച്ചു.