മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനവും തിരുനാളും
1549319
Saturday, May 10, 2025 12:15 AM IST
കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനവും വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും കല്ലിട്ട തിരുനാളും ഇടവകദിനവും ഇന്നും നാളെയും നടക്കുമെന്ന് വികാരി ഫാ. മാത്യു താന്നിയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 6.45ന് കൊടിയേറ്റ്, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നെല്ലിത്താനം കുരിശടിയിൽ റംശ - കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ച് സന്ദേശം നൽകും. ആറിന് പള്ളിയിലേക്ക് പ്രദക്ഷിണം, രാത്രി ഏഴിന് ഗാനമേള.
നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന, 8.30ന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. 10.30ന് നടക്കുന്ന പൊതുസമ്മേളനം മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും.
എകെസിസി ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ജൂബിലി സന്ദേശം നൽകും. വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയിൽ, കടയനിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനീഷ് ഏറത്തേടം, കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപറമ്പിൽ, കൈക്കാരൻ റോയിസ് ജോസഫ് കടന്തോട്ട് എന്നിവർ പ്രസംഗിക്കും.
പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. വിവാഹത്തിന്റെ 25, 50 വർഷത്തെ ജൂബിലിക്കാരെയും 100 മേനി സീസൻ മൂന്ന് ഇടവകതല വിജയികളെയും യോഗത്തിൽ അനുമോദിക്കും. ജൂബിലി ജനറൽ കൺവീനർ ജോസ് വർഗീസ് കുനംകുന്നേൽ, ജോയിന്റ് കൺവീനർ എൽ.ജെ. മാത്യു ളാനിത്തോട്ടം, കൈക്കാരന്മാരായ ജോസ് കൊള്ളികുളവിൽ, ജോസ് പുളിച്ചുമാക്കൽ, റോയിസ് ജോസഫ് കടന്തോട്ട്, മീഡിയ കൺവീനർ ജോസഫ് ആന്റണി എന്നിവർ നേതൃത്വം നൽകും.