സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍: രജിസ്ട്രേഷന് ആരംഭിച്ചു
1549578
Tuesday, May 13, 2025 5:46 PM IST
കോട്ടയം: രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതുസുരക്ഷ, ദുരന്ത പുനരധിവാസപ്രവര്‍ത്തനം, സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കല്‍ എന്നിവയില്‍ പരിശീലനം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി ചേര്‍ന്ന് വോളണ്ടിയര്‍മാര്‍ക്ക് ഒരാഴ്ചത്തെ വിദഗ്ധ പരിശീലനം നല്‍കും. സെല്‍ഫ് ഡിഫന്‍സ് വോളണ്ടിയര്‍മാർക്കായി മൈ ഭാരത് പോര്‍ട്ടലില്‍ https://mybharat.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. 8547628819.