കുമരകം വടക്കുംകര പള്ളി തിരുനാൾ ഇന്നു മുതൽ
1549679
Tuesday, May 13, 2025 7:06 PM IST
കുമരകം: വടക്കുംകര പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാനോസിന്റെ തിരുനാൾ ഇന്നു മുതൽ 16 വരെ നടക്കും. ഇന്ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. തോമസ് പുത്തൻപുരയ്ക്കൽ കൊടിയേറ്റുന്നതോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന ഫാ. ജോജോ അത്തിക്കളം, സെമിത്തേരി സന്ദർശനം, പൂർവികർക്കു വേണ്ടിയുള്ള പ്രാർഥന, വൈകുന്നേരം ഏഴിന് ഇടവക ദിനാഘോഷങ്ങൾ, കലാസന്ധ്യ.
15ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം -ഫാ. ജോബിൻ തൈപ്പറമ്പിൽ. വൈകുന്നേരം ആറിന്. യാക്കോബ് ശ്ലീഹായുടെ കുരിശടിയിൽനിന്ന് പള്ളിച്ചിറ കുരിശടിയിലേക്ക് പ്രദക്ഷിണം -ഫാ. ജിതിൻ വെട്ടിത്തുരുത്തിൽ, 6.45ന് പ്രദക്ഷിണം പള്ളിയിലേക്ക്. പ്രസംഗം ഫാ. സിജോ ചേന്നാടൻ
പ്രധാന തിരുനാൾ ദിനമായ 16ന് ആഘോഷമായ തിരുനാൾ കുർബാന- പ്രസംഗം: ഫാ. ജോസ് തെക്കേപ്പുറം, 11.30ന് തിരുനാൾ പ്രദക്ഷിണം കായൽ കുരിശടിയിലേക്ക്: ഫാ. ഏബ്രഹാം തയ്യിൽ, ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ. തുടർന്ന് കൊടിയിറക്ക്.