നൂറുമേനി ഫൊറോനാതല മത്സരം നാളെ
1549487
Saturday, May 10, 2025 7:08 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റും മാക് ടിവിയും ശാലോം ടിവിയും സംയുക്തമായി ജൂബിലി വർഷത്തിൽ നടത്തുന്ന കുടുംബ ബൈബിൾ വചന മനഃപ്പാഠ പദ്ധതി നൂറുമേനി സീസൺ-3 ഫൊറോനാ മത്സരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അതിരൂപതയുടെ 18 ഫൊറോനകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടും. ഫൊറോന വികാരിമാർ മത്സരം ഉദ്ഘാടനം ചെയ്യും.
കുടുംബക്കൂട്ടായ്മ - ബൈബിൾ അപ്പൊസ്തലേറ്റ് ഫൊറോന ഡയറക്ടറും ആനിമേറ്ററും ഫൊറോന സമിതിയും മത്സരത്തിന് നേതൃത്വം നൽകും. നൂറുമേനി ഫൊറോനാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചവരുടെ പേരു വിവരങ്ങൾ നൂറുമേനി സൈറ്റിൽ അപ്ലോഡ് ചെയ്തതിന്റെ പ്രിന്റെടുത്ത് ഇടവക വികാരിയുടെ ഒപ്പോടുകൂടിയ സാക്ഷ്യപത്രം സമർപ്പിക്കണമെന്ന് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി ചെയർമാൻ സണ്ണിച്ചൻ ഇടിമണ്ണിക്കൽ എന്നിവർ അറിയിച്ചു.