ഡെങ്കിപ്പനി: പൊരിയന്മല വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ
1549498
Tuesday, May 13, 2025 5:02 PM IST
എരുമേലി: പൊരിയന്മല വാർഡിൽ നാല് പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എരുമേലി സാമൂഹികാരോഗ്യം ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശപ്രവർത്തകർ എന്നിവർ ചേർന്ന് കൊതുകുകളുടെ ഊർജ്ജിത ഉറവിട നശീകരണ പ്രവർത്തനം, ഫീവർ സർവെ, ഡെങ്കിപ്പനിയെക്കുറിച്ചുള്ള ബോധവൽക്കരണ നോട്ടീസ് വിതരണം, ആരോഗ്യ ബോധവൽക്കരണ ക്ലാസ് എന്നിവയും ഫോഗിംഗ് ഉൾപ്പെടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
കൂത്താടികളുടെ സാന്നിധ്യം കൂടുതൽ കാണപ്പെട്ട വീടുകളിൽ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസുകൾ നൽകി.