ഒരു മാസം കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിച്ചില്ല; പിആര്‍എസ് കത്തിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം
1549585
Tuesday, May 13, 2025 5:46 PM IST
കോട്ടയം: കൊയ്ത്തു കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും കര്‍ഷകര്‍ക്കു നെല്ലിന്റെ വില ലഭിച്ചില്ല. നെല്ല് വിറ്റതിന്റെ രേഖയായി കിട്ടുന്ന പിആര്‍എസിന്റെ ഈടില്‍ ലോണായി കര്‍ഷകര്‍ക്കു വില നല്കാന് ഒരു ബാങ്കും തയാറാകുന്നില്ല. ലോണ്‍ അനുവദിച്ചുകൊണ്ടിരുന്ന കനറാ ബാങ്കും സ്റ്റേറ്റ് ബാങ്കും മാര്‍ച്ച് 31ന് കരാറില്‍നിന്നും പിന്മാറിയ മട്ടാണ്.
കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരും ബാങ്കുകളും തമ്മില്‍ പുതിയ കരാറിനു തയാറായിട്ടുമില്ല. കിഴിവിന്റെ പേരില്‍ മില്ലുകാര്‍ പകല്‍ക്കൊള്ള നടത്തിയതിനു പിന്നാലെയാണ് കര്‍ഷകര്‍ക്ക് ഈ ഗതി വന്നിരിക്കുന്നത്. 30 കിലോ വരെ കര്‍ഷകരില്‍നിന്നും കിഴിവു വാങ്ങിച്ച സംഭവങ്ങള്‍ ജില്ലയുടെ പല ഭാഗത്തുമുണ്ട്.
ഇപ്പോള്‍ കൈകാര്യ ചെലവിനത്തില്‍ കര്‍ഷകര്‍ക്ക് ക്വിന്റലിന് 250 രൂപ വരെ ചെലവാകുന്നുമുണ്ട്. സര്‍ക്കാര്‍ നല്കുന്നതാകട്ടെ 12 രൂപയും. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരും കൃഷി, സപ്ലൈകോ വകുപ്പുകളും യാതൊരു നപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സപ്ലൈകോ ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി. ധര്‍ണയെ തുടര്‍ന്ന് പിആര്‍എസ് കത്തിക്കലും നടത്തി. സമരം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. റോയി ജോണ്‍ ഇടയത്തറ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ജി. ഗോപകുമാര്‍, അനില്‍ മലരിക്കല്‍, സന്തോഷ് ചാന്നാനിക്കാട്, റെജിമോന് വാഴയില്‍, ജോയിസ് വാഴക്കാല, പള്ളം ജോര്‍ജ്, ജോണ്സണ് മുണ്ടക്കയം, എം.സി. കുര്യാക്കോസ്, വിനോദ് മഞ്ഞാമറ്റം, സുമേഷ് കാഞ്ഞിരം, ഇ.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു.