പരിക്കേറ്റു
1549500
Tuesday, May 13, 2025 5:02 PM IST
പാലാ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ രണ്ടു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പുന്നവേലിയിലുണ്ടായ അപകടത്തില്‍ മൂവാറ്റുപുഴ സ്വദേശി ആന്റണി(47), പള്ളിക്കത്തോടുണ്ടായ അപകടത്തില്‍ ചെങ്ങളം സ്വദേശി ജസ്ലിന് ടോമിൻ (24) എന്നിവർക്കാണു പരിക്കേറ്റത്.
പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് പാമ്പാടി സ്വദേശി സലിമോന്‍ കെ. വര്‍ഗീസിനെ (44 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പാലാ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനു സമീപമായിരുന്നു അപകടം.