അകാലത്തിൽ മരണമടഞ്ഞ അരുണിന് മികച്ച വിജയം
1549496
Tuesday, May 13, 2025 5:02 PM IST
കാഞ്ഞിരപ്പള്ളി: പരീക്ഷാഫലം കാത്തിരിക്കവേ അകാലത്തിൽ മരണമടഞ്ഞ അരുൺ ഇഗ്നേഷ്യസിന് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം.
ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായിരുന്ന അരുൺ കാൻസർ ബാധിതനായിരിക്കെ കഴിഞ്ഞ അഞ്ചിനാണ് മരണമടഞ്ഞത്. കീമോതെറാപ്പിയുടെ അവശതകൾക്കിടയും പരീക്ഷയെഴുതിയ അരുണിന് 70 ശതമാനം മാർക്ക് നേടാനായി. ഇഞ്ചിയാനി പുന്നത്തറയിൽ ഇഗ്നേഷ്യസ് ജോസഫ് - മിനി ജോർജ് ദന്പതികളുടെ മകനാണ് അരുൺ.