പഹല്‍ഗാം: ആദരാഞ്ജലി അര്‍പ്പിച്ചു
1545389
Friday, April 25, 2025 7:03 AM IST
കടുത്തുരുത്തി; കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് കടുത്തുരുത്തിയില്‍ ആദരാഞ്ജലിയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം.എന്‍. ദിവാകരന് നായര്‍ ഉദ്ഘാടനം ചെയ്തു. ടോമി പ്രാലടിയില്‍, ബേബി തൊണ്ടംകുഴി, സി.കെ. ശശി, മധു എബ്രഹാം, എം.കെ. ഇന്ദുചൂഡന്, ബാബു തുമ്പുങ്കല്, നോബി മുണ്ടക്കല്‍, ടോമി നിരപ്പേല്‍, കുര്യാക്കോസ് വടക്കേഓലിത്തടം എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: ബിജെപി കാണക്കാരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാണക്കാരി വലിയകവലയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്പിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് രാഗേഷ് പുറമറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശേരി, മണ്ഡലം ജനറല്‍ സെക്രട്ടറി കലാ വിശ്വംഭരന്, പി.പി. രാജേഷ്, അജയകുമാര്‍, മണ്ഡലം സെക്രട്ടറി ഹനീഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വൈക്കം: പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ബിജെപി വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആദരാഞ്ജലി അർപ്പിച്ച് ദീപം തെളിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ്, ബിജെപി ജില്ലാ ഭാരവാഹികളായ ലിജിൻലാൽ, രൂപേഷ് മേനോൻ, പി.ആർ. സുഭാഷ്, ലേഖ അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
ടിവിപുരം: ടിവി പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഷ്മീർ പഹൽഗാമിൽ ഭികരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു. ടിവി പുരം മൂത്തേടുത്ത്കാവ് ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ പാർട്ടി പ്രവർത്തകർ മെഴുകുതിരി തെളിച്ച് ദീപാഞ്ജലി സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, അഡ്വ. എ. സനീഷ്കുമാർ,പി.ആർ. രത്നപ്പൻ, അഡ്വ.പി.എ. സുധീരൻ, അഡ്വ. എസ്. സാനു, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, തുടങ്ങിയവർ സംബന്ധിച്ചു.