ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി
1545379
Friday, April 25, 2025 6:53 AM IST
അതിരമ്പുഴ: ജമ്മു-കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലികളർപ്പിച്ചു. കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കക്കുഴി അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, പി.വി. മെക്കിൾ, ടോം പണ്ടാരക്കളം, ഹരി പ്രകാശ് മാന്നാനം, ജോയി വേങ്ങച്ചുവട്ടിൽ, ജോർജ് പുളിങ്കാല, മഹേഷ് രാജ്, മത്തായി കല്ലുവെട്ടാംകുഴി, കുര്യാക്കോസ് കക്കുത്തനായിൽ, ജോജി വട്ടമല, ബിജു കുറുമുള്ളുംകാല, തങ്കച്ചൻ കൂർക്കക്കാല, കെ.ഒ. വർക്കി, ജോജോ പുന്നക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ബാഷ്പാഞ്ജലി അർപ്പിച്ചു. ഭീകരതയെയും വിഘടന വാദത്തെയും ചെറുത്തു തോല്പിച്ചു രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് യോഗം പ്രതിജ്ഞയെടുത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ടി.എസ്. അൻസാരി, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ജയിംസ് പ്ലാക്കിത്തൊട്ടിൽ, ടോം പണ്ടാരക്കളം, ജോൺസൺ തീയാട്ടുപറമ്പിൽ, ആർ. രവികുമാർ, ഐസക്ക് പാടിയത്ത്, വിഷ്ണു ചെമ്മുണ്ടവള്ളി, സജി പിച്ചകശേരി, സജീവ് അബ്ദുൽ കാദർ, ജയിസ് കട്ടച്ചിറ, ജസ്റ്റിൻ പാറശേരി, സബീർ ടി.എച്ച്. എന്നിവർ പ്രസംഗിച്ചു.