ചങ്ങനാശേരിയില്‍ നാളെ പാപ്പാ അനുസ്മരണവും വിലാപയാത്രയും
1545394
Friday, April 25, 2025 7:07 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാരം നടക്കുന്ന നാളെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ രാവിലെ ഏഴിനുള്ള വിശുദ്ധകുര്‍ബാനയ്ക്കുശേഷം വിലാപയാത്ര നടത്തും. പള്ളിയില്നിന്നാരംഭിച്ച് ചന്തക്കടവ് ചുറ്റി കവലയില്‍ എത്തി അവിടെ ഛായാചിത്രത്തില്‍ ആദരവര്‍പ്പിച്ചു തിരികെ പള്ളിയില്‍ എത്തിച്ചേരും.
തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും.