വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു
1545128
Friday, April 25, 2025 12:09 AM IST
പാലാ: ഒറ്റ മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പാലാ സെന്റ് തോമസ് ഹൈസ്കൂളിനു മുന്‍വശമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇവിടത്തെ ഓടകള്‍ക്ക് വീതിയില്ലാത്തതും യഥാസമയം ക്ലീനാക്കാത്തുമാണു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ തക്ക വീതി മുമ്പ് ഇവിടത്തെ ഓടയ്ക്ക് ഉണ്ടായിരുന്നു. യഥാര്‍ഥ ഓടയുടെ അതിര്‍ത്തി രേഖപ്പെടുത്താന്‍ മുനിസിപ്പാലിറ്റി അധികാരികളും റവന്യു അധികൃതരും മുന്‍കൈയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.