അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോ. സംസ്ഥാന സമ്മേളനം
1545375
Friday, April 25, 2025 6:53 AM IST
കോട്ടയം: അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്റെ 10-ാമത് സംസ്ഥാന സമ്മേളനം മേയ് മൂന്നിന് നടക്കും. കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വി.ബി. ബിനു, എം.എം. ഉമ്മന്‍, ജോര്‍ജ് ജോസഫ്, കെ.എ. ഗോപാലകൃഷ്ണന് നായര്‍, കെ.ടി. സ്കറിയ, വി.ഡി. വിജയചന്ദ്ര കൈമള്‍, വി.സി. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
100 വയസ് പൂര്‍ത്തിയാക്കിയ അസോസിയേഷന് രക്ഷാധികാരി സഖറിയ തുടിപ്പാറയെയും കര്‍ണാടക സംഗീതത്തില്‍ പിഎച്ച്ഡി നേടിയ ഡോ. പ്രശാന്ത് വി. കൈമളിനെയും സമ്മേളനത്തില്‍ ആദരിക്കും.