യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ സദസ്
1545398
Friday, April 25, 2025 7:07 AM IST
ചങ്ങനാശേരി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും പിന്തുണയര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യസദസ് മുന്‍സിപ്പല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് ടൗണ്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
എബിന് ആന്റണി, സുധി ജോസഫ്, റൗഫ് റഹീം, അശ്വിന് ജിയോ ഏബ്രഹാം സായി സുരേഷ്, ഷാജി കരിമറ്റം, ലിനു ലിജു എന്നിവര്‍ പ്രസംഗിച്ചു.