ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സയൻസ് സിറ്റിയുടെ ആദ്യഘട്ടം അടുത്ത മാസം
1545127
Friday, April 25, 2025 12:09 AM IST
കുറവിലങ്ങാട്: 2014ൽ നിർമാണം തുടങ്ങിയ സയൻസ് സിറ്റിയുടെ ആദ്യഘട്ടമായ സയൻസ് സെന്റർ അടുത്തമാസം നാടിന് സമർപ്പിക്കും.
കോഴായിലെ സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ മന്ത്രി ഡോ. ആർ ബിന്ദുവാണ് അടുത്തമാസം സയൻസ് സിറ്റി മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് അറിയിച്ചത്.
ആദ്യഘട്ടത്തിൽ സയൻസ് ഗാലറികൾ, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ തുടങ്ങിയവയാണ് സയൻസ് സെന്ററിന്റ ഭാഗമായി നാടിന് സമർപ്പിക്കുന്നത്.
ഫുഡ് കോർട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, കോമ്പൗണ്ട് വാൾ, ഗേറ്റുകൾ, റോഡ്, ഓട നിർമാണം, വാട്ടർ ടാങ്ക് തുടങ്ങിയവയും ആദ്യഘട്ടത്തിലൂടെ പൂർത്തീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ സ്പേസ് തിയേറ്റർ, മോഷൻ സ്റ്റിമുലേറ്റർ എൻട്രൻസ് പ്ലാസ, ആംഫി തിയേറ്റർ, റിംഗ് റോഡ്, പാർക്കിംഗ് തുടങ്ങിയവ യാഥാർഥ്യമാക്കും. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സയൻസ് സിറ്റിയിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് സിറ്റിയിൽ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നുണ്ട്.