മണിമല ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ പഴമ നിലനിർത്തി പുതുക്കിപ്പണിയുന്നു
1545399
Friday, April 25, 2025 7:07 AM IST
മണിമല: നിരവധി കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മണിമല ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ പഴമ നിലനിർത്തി പുതുക്കിപ്പണിയുന്നു.
1950ൽ സ്ഥാപിതമായ സ്കൂൾ 75 വർഷം പിന്നിടുന്പോൾ ഇടവകാംഗങ്ങളുടെയും പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തിലാണ് നവീകരിക്കുന്നത്.
കരിങ്കൽ നിർമിതമായ ഭിത്തികൾ ഇപ്പോഴും ബലവത്തായതിനാൽ ഭിത്തികൾ നിലനിർത്തി പ്ലാസ്റ്ററിംഗ് ചെയ്യും.
കൂടാതെ കുട്ടികൾക്ക് കൂടുതൽ ടോയ്ലറ്റ് സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും വിപുലമാക്കും. നിർമാണ പ്രവർത്തനങ്ങൾക്ക് 85 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ അധ്യയനവർഷത്തിന് മുന്പ് നവീകരണം പൂർത്തിയാക്കാനാണ് സ്കൂൾ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.