ചങ്ങനാശേരിയിൽ നാളെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി
1545395
Friday, April 25, 2025 7:07 AM IST
ചങ്ങനാശേരി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകവുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ആദരാഞ്ജലികളര്‍പ്പിച്ചു.
വ്യാപാരഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍ മാറാട്ടുകളം, റൗഫ് റഹിം, കുട്ടപ്പായി കരിങ്ങട, ഇ.കെ. കുര്യന്, ജോബ് മാത്യു കൊല്ലമന, സാംസണ് വലിയപറമ്പില്‍, സതീഷ് വലിയവീടന്‍, ബിജു ആന്റണി കയ്യാലപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാപ്പായോടുള്ള ആദരസൂചകമായി നാളെ ചങ്ങനാശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറുന്നു പ്രവര്‍ത്തിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.