മെഡി. കോളജ് ബസ് സ്റ്റാൻഡ് തുറന്നു
1545374
Friday, April 25, 2025 6:53 AM IST
ഗാന്ധിനഗർ: നവീകരണത്തിനായി അടച്ചിട്ട മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ഫ്രാൻസിസ് ജോർജ് എംപിയാണ് നവീകരിച്ച ബസ് സ്റ്റാൻഡ് തുറന്നു കൊടുത്തത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 40 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്തത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ അന്നമ്മ മാണി, എസ്സി തോമസ്, പഞ്ചായത്ത് മെംബർമാരായ ജസ്റ്റിൻ ജോസഫ്, സുനിതാ ബിനു, ഓമന സണ്ണി,
റോസിലി ടോമിച്ചൻ, ലൂക്കോസ് ഫിലിപ്പ്, റോയി മാത്യു പുതുശേരി, അഞ്ജു മനോജ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജെ.എസ്. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. നടപ്പുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാൻഡിൽ നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കി മിനി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും ശുചിമുറി, ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഏരിയ എന്നിവ നിർമിക്കുന്നതിനും പദ്ധതിയുണ്ട്.