കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വുമായി ലൈവിലിഹുഡ് സര്‍വീസ് സെന്റർ
1545390
Friday, April 25, 2025 7:03 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് സിഡിഎസിന്റെ കാര്‍ഷികമേഖലയില്‍ പദ്ധതിയുടെ ഭാഗമായി ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനമാരംഭിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് ഡിപിഎം ശ്രുതി പദ്ധതി വിശദീകരണം നടത്തി. ഡിപിഎം പ്രശാന്ത് ശിവന്, എഫ്എല്ബിസി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ബിനിത സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അംഗങ്ങളായ സാലമ്മ ജോളി, ജെയ്നി തോമസ്, ചാക്കോ മത്തായി, ലിസി ജോസ്, സുനു ജോര്‍ജ്, ബിനോ സക്കറിയാസ് എന്നിവര്‍ പ്രസംഗിച്ചു.