തിരുനാൾ
1545121
Friday, April 25, 2025 12:09 AM IST
ഏന്തയാർ സെന്റ് ജോസഫ്
പള്ളിയിൽ
ഏന്തയാർ: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ഇന്നു മുതൽ മേയ് നാലുവരെ നടക്കുമെന്ന് വികാരി ഫാ. സേവ്യർ മാമ്മൂട്ടിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന. നാളെ വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന.
27ന് രാവിലെ 8.30ന് ജപമാല, ഒന്പതിന് വിശുദ്ധ കുർബാനയും സ്ഥൈര്യലേപന സ്വീകരണവും, നൊവേന. 28 മുതൽ മേയ് രണ്ടുവരെ വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന. മേയ് മൂന്നിന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, ആറിന് വേളാങ്കണ്ണി പള്ളി റോഡിലൂടെ ടൗൺചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം. നാലിന് രാവിലെ 9.30ന് ജപമാല, 10ന് തിരുനാൾ കുർബാന, തുടർന്ന് ഏന്തയാർ ടൗൺ കുരിശുപള്ളി ചുറ്റി പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്.
എലിക്കുളം സെന്റ് തോമസ് നഗർ ചാപ്പലിൽ
എലിക്കുളം: സെന്റ് തോമസ് നഗർ ചാപ്പലിൽ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 27 വരെ നടക്കുമെന്ന് വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം നാലിന് കൊടിയേറ്റ്, നൊവേന, 4.15ന് വിശുദ്ധ കുർബാന, വചനസന്ദേശം. നാളെ വൈകുന്നേരം 4.15ന് നൊവേന, 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം. 27ന് വൈകുന്നേരം 4.20ന് നൊവേന, 4.30ന് തിരുനാൾ കുർബാന, വചനസന്ദേശം, തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം, നേർച്ച വിതരണം.
പനച്ചേപ്പള്ളി ഉണ്ണിമിശിഹാ
ചാപ്പലിൽ
കാഞ്ഞിരപ്പള്ളി: പനച്ചേപ്പള്ളി ഉണ്ണിമിശിഹാ ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്നു മുതൽ മേയ് നാലുവരെ നടക്കുമെന്ന് വികാരിയും ആർച്ച് പ്രിസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരിൽ എന്നിവർ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന. നാളെ മുതൽ മേയ് മൂന്നുവരെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന. മേയ് നാലിന് രാവിലെ 9.30ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം, നേർച്ച സാധനങ്ങളുടെ ലേലം, സ്നേഹവിരുന്ന്.
മേയ് രണ്ടിന് വൈകുന്നേരം നാലു മുതൽ 4.30 വരെ വിശുദ്ധ കുർബാനയുടെ ആരാധനയുണ്ടായിരിക്കുന്നതാണ്.