ട്രെയിനിന് സ്റ്റോപ്പ്: എംപിക്ക് നിവേദനം നൽകി
1545383
Friday, April 25, 2025 6:53 AM IST
ഏറ്റുമാനൂർ: ബംഗളൂരുവിൽനിന്നു പുറപ്പെടുന്ന ഐലൻഡ് എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനും ബംഗളൂരു - കൊച്ചി ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നതിനും ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ വികസന സമിതി ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നൽകി.
ഭാരവാഹികളായ എൻ. അരവിന്ദാക്ഷൻ നായർ, ബി. രാജീവ്, അമ്മിണി സുശീലൻ നായർ, ജി. ജഗദീഷ്, പി.എൻ. രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആവശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു സമർപ്പിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി ഉറപ്പു നൽകി.