വേമ്പനാട്ടുകായൽ പ്രശ്നങ്ങളും പരിഹാരങ്ങളും: സെമിനാർ നാളെ
1545386
Friday, April 25, 2025 7:03 AM IST
വൈക്കം: വൈക്കം മാനേജ്മെന്റ് അസോസിയേഷൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വേമ്പനാട്ടുകായൽ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നാളെ ഏകദിന സെമിനാർ നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് നടക്കുന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യും. വിഎംഎ പ്രസിഡന്റ് എ. സൈഫുദ്ദിൻ അധ്യക്ഷത വഹിക്കും.
ഡോ.കെ.ജി. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും. മുൻ ജലസേചന വകുപ്പ് എൻജിനിയർ കെ.എ. മുഹമ്മദ് കുഞ്ഞ്, ഡോ. എം.എസ്. ഷൈലജകുമാരി, ഡോ.വി.എൻ. സഞ്ജീവൻ, കെ.കെ. രമേശൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മധു മോഡറേറ്ററാകും.
സമാപന സമ്മേളനത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കും കാർഷിക-മത്സ്യ- സംരംഭക മേഖലകളിലെ വ്യക്തികൾക്കുള്ള വിഎംഎ പുരസ്കാരം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ വിഎംഎ സെക്രട്ടറി ജനറൽ അഡ്വ.പി. വേണു, പി.രാജേന്ദ്രപ്രസാദ്, ഡോ.എൻ.കെ. ശശിധരൻ, എം.എൻ. പ്രസാദ്, എം. രാജു എന്നിവർ പങ്കെടുത്തു.