അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിച്ചു
1545405
Friday, April 25, 2025 10:42 PM IST
അരുവിത്തുറ: പരസ്യവണക്കത്തിനായി അരുവിത്തുറ പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ച വല്യച്ചന്റെ തിരുസ്വരൂപം നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ അൾത്താരയിൽ പുനഃപ്രതിഷ്ഠിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിക്കടത്തിൽ, കോളജ് ബസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ പുനഃപ്രതിഷ്ഠയ്ക്ക് കാർമികത്വം വഹിച്ചു.
ഇന്നലെ വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. കാലം ചെയ്ത പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി വാദ്യമേളങ്ങളും നഗരപ്രദക്ഷിണവും ഒഴിവാക്കിയിരുന്നു.
എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. അന്നേ ദിവസം രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം നാലിന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും.
തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടിയെത്തിയത് നാനാജാതി മതസ്ഥരുൾ പ്പെടെ ആയിരക്കണക്കിനു വിശ്വാസികളാണ്.