സര്‍ഗക്ഷേത്രയില്‍ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനക്കളരി
1545393
Friday, April 25, 2025 7:03 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്രയില്‍ കുട്ടികള്‍ക്കായി സമ്മര്‍ ഇന്‍ സര്‍ഗക്ഷേത്ര എന്ന അവധിക്കാല പരിശീലനക്കളരി ആരംഭിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം കുട്ടികളില്‍നിന്നു തെരഞ്ഞെടുത്ത മാസ്റ്റര്‍ സെബാസ്റ്റ്യന്‍ കുര്യന് നിര്‍വഹിച്ചു.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാര്‍ സിജോ പി. ജേക്കബ് നയിച്ചു. സര്‍ഗക്ഷേത്ര സെക്രട്ടറി വര്‍ഗീസ് ആന്റണി പ്രസംഗിച്ചു.
തിങ്കള്‍ മുതല്‍ വെള്ളി വരെ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാവിധ ക്ലാസുകളും സര്‍ഗക്ഷേത്രയില്‍ സജ്ജീകരിച്ചിരിക്കുന്നു. മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റ്സ്, കരാട്ടെ, യോഗ, സുംബ, വെസ്റ്റേണ്‍ ആൻഡ് ക്ലാസിക്കല്‍ ഡാന്‍സ്, ഡ്രോയിംഗ് ആൻഡ് കളറിംഗ് എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
കൂടാതെ പ്രസംഗ പരിശീലനം, അബാക്കസ്, ഹാന്‍ഡ് റൈറ്റിംഗ്, ഫൊണറ്റിക്സ്, ജര്‍മന്‍ ഫോര്‍ കിഡ്സ്, സ്പോക്കണ് ഇംഗ്ലീഷ് എന്നിവയുടെ സ്പെഷല്‍ പാക്കേജ് എന്നിവയും ആരംഭിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍: 8304926481.