ച​ങ്ങ​നാ​ശേ​രി: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​യാ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ​ര്‍ഗ​ക്ഷേ​ത്ര സ്‌​പോ​ര്‍ട്‌​സ് ആ​ന്‍ഡ് വെ​ല്‍നെ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി മാ​ര​ത്ത​ണ്‍ സീ​സ​ണ്‍ മൂ​ന്ന് ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് ചെ​ത്തി​പ്പു​ഴ ക്രി​സ്തുജ്യോ​തി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍നി​ന്ന് ആ​രം​ഭി​ക്കും.

കു​രി​ശും​മൂ​ട്-റെയി​ല്‍വേ-ബൈ​പാ​സ്-ളാ​യി​ക്കാ​ട്-പാലാത്രച്ചി​റ വഴി തു​രു​ത്തി അ​ഞ്ച​ല്‍ കു​റ്റി​യി​ല്‍ എ​ത്തി തി​രി​ച്ച് ക്രി​സ്തുജ്യോ​തി​യി​ല്‍ സ​മാ​പി​ക്കു​ന്ന​താ​ണ് 21 കി​ലോ​മീ​റ്റ​ര്‍ മാ​ര​ത്തണ്‍.

ക്രി​സ്തുജ്യോ​തി കോ​ളേ​ജ് ഗ്രൗ​ണ്ടി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് റെയി​ല്‍വേ - ബൈ​പാ​സ് - ളാ​യി​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ എ​ത്തി ക്രി​സ്തുജ്യോ​തി​യി​ല്‍ സ​മാ​പി​ക്കു​ന്ന 10 കി​ലോ​മീ​റ്റ​ര്‍ മാ​ര​ത്ത​ണ്‍ 5.30ന് ​ആ​രം​ഭി​ക്കും.

മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്‍ ക്രി​സ്തുജ്യോ​തി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് വ​ലി​യ​കു​ളം ജം​ഗ്ഷ​നി​ല്‍ എ​ത്തി തി​രി​ച്ച് കോ​ള​ജി​ല്‍ സ​മാ​പി​ക്കും. കി​ഡ്‌​സ് റേ​സ് 7.45ന് ​ആ​രം​ഭി​ക്കും.