ഗുരുതര തലച്ചോര്‍ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാര്‍ സ്ലീവാ മെഡിസിറ്റി
1481627
Sunday, November 24, 2024 5:41 AM IST
പാലാ: ഗുരുതര തലച്ചോര്‍ രോഗം ആധുനിക സ്റ്റെന്റിംഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാര്‍ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചിരുന്നത്.
തലച്ചോറിലെ രക്തക്കുഴലില്‍ വളര്‍ന്നുവന്ന കുമിളയ്ക്ക് (അന്യൂറിസം) സില്‍ക്ക് വിസ്ത ഫ്ളോ ഡൈവെര്‍ട്ടര്‍ സ്റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
തലവേദനയും തലച്ചോറില്‍ വന്ന രക്തസ്രാവവുമായിട്ടാണ് അതിരമ്പുഴ സ്വദേശിനിയായ 58 കാരി മാര്‍ സ്ലീവാ മെഡിസിറ്റി ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയത്. തലയോട്ടി തുറക്കാതെ ചെയ്യുന്ന എന്‍ഡോവാസ്കുലര്‍ സ്റ്റെന്റിംഗ് ചികിത്സ ആണ് ഇവരില്‍ നടത്തിയത്.
മാര്‍ സ്ലീവാ മെഡിസിറ്റി ന്യൂറോസര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
മൂന്നര മണിക്കൂറോളം നീണ്ട എന്‍ഡോവാസ്കുലര്‍ ചികിത്സയിലൂടെ അന്യൂറിസത്തിലേക്കുള്ള രക്ത പ്രവാഹവും അതിന്റെ വളര്‍ച്ചയും തടയാൻ സാധിച്ചു. അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അനു ജനാര്‍ദനനും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.