പ്ലാറ്റിനം ജൂബിലി സാഹിത്യ സമ്മേളനം
1481653
Sunday, November 24, 2024 6:00 AM IST
പാലാ: സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ക്ക് പാലാ സഹൃദയ സമിതിയുടെയും കോളജ് അലൂമ്നി അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ സമ്മേളനത്തോടെ തുടക്കമായി. സമ്മേളനത്തില്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി ജിജോ തച്ചന് രചിച്ച "മരണവീട്ടിലെ കവര്‍ച്ച' എന്ന കവിതാ സമാഹാരം ഓടക്കുഴല്‍ പുരസ്കാര ജേതാവ് പി.എന്‍. ഗോപീകൃഷ്ണന് പ്രകാശനം ചെയ്തു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാഹിത്യ സമ്മേളനം അലൂമ്നി അസോസിയേഷന് സെക്രട്ടറി ഡോ. സാബു ഡി. മാത്യു ഉദ്ഘാടനം ചെയ്തു. സഹൃദയസമിതി അധ്യക്ഷന്‍ രവി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പി.എന്‍. ഗോപീകൃഷ്ണനെ ആദരിച്ചു. നിരൂപകന് ഡോ. എസ്.എസ്. ശ്രീകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, മലയാളവിഭാഗം തലവന്‍ പ്രഫ. സോജന് പുല്ലാട്ട്, രവി പാലാ, ബി. കേരളവര്‍മ, സെബാസ്റ്റ്യന്‍ വട്ടമറ്റം, ശ്രീകുമാര്‍ കരിയാട്, ജോസ് മംഗലശേരി, പി.എസ്. മധുസൂദനന്, ജോണി ജെ. പ്ലാത്തോട്ടം, ഡി. ശ്രീദേവി, വി.എം. അബ്ദുള്ളഖാന്‍, വി.സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.