വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി​യു​ടെ സ​മാ​പ​ന ച​ട​ങ്ങാ​യ ആ​റാ​ട്ട് ഇ​ന്ന് ന​ട​ക്കും.​ത​ന്ത്രി​മാ​രാ​യ കി​ഴ​ക്കി​നേ​ടേ​ത്ത് മേ​ക്കാ​ട് മാ​ധ​വ​ൻ ന​മ്പൂ​തി​രി, ഭ​ദ്ര​കാ​ളി മ​റ്റ​പ്പ​ള്ളി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ്.​അ​നു​ജ്ഞാ​പൂ​ജ ചെ​യ്ത് ആ​റാ​ട്ട് ബ​ലി തൂ​കി​യ ശേ​ഷം കൊ​ടി​ക്കു​റ​യി​ൽ നി​ന്നും വൈ​ക്ക​ത്ത​പ്പ​ന്‍റെ ചൈ​ത​ന്യം ത​ങ്ക​വി​ഗ്ര​ഹ​ത്തി​ലേ​ക്ക് ആ​വാ​ഹി​ക്കും.

ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കെ ഗോ​പു​ര​ന​ട​യി​ൽ എ​ത്തി​യ വൈ​ക്ക​ത്ത​പ്പ​നെ പു​ത്ര​നാ​യ ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ൻ ആ​ചാ​ര​മ​നു​സ​രി​ച്ച് എ​ഴു​ന്ന​ള്ളി അ​രി​യും പൂ​വും തൂ​കി എ​തി​രേ​ൽ​ക്കും. ഉ​ദ​യ​നാ​പു​രം ഇ​രു​മ്പൂ​ഴി​ക്ക​ര​യി​ലെ ആ​റാ​ട്ട് കു​ള​ത്തി​ൽ താ​ന്ത്രി​ക വി​ധി​പ്ര​കാ​രം വൈ​ക്ക​ത്ത​പ്പ​ന്‍റെ ആ​റാ​ട്ട് ന​ട​ക്കും.

ആ​റാ​ട്ടി​നു ശേ​ഷം ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ത്തി​ൽ കൂ​ടി​പ്പൂ​ജ ന​ട​ക്കും ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ന്‍റെ ശ്രീ​കോ​വി​ലി​ൽ വൈ​ക്ക​ത്ത​പ്പ​ന്‍റെ​യും ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ന്‍റെ​യും ത​ങ്ക​വി​ഗ്ര​ഹ​ങ്ങ​ൾ ഒ​രേ പീ​ഠ​ത്തി​ൽ പൂ​ജ ചെ​യ്യു​ന്ന ച​ട​ങ്ങാ​ണ് കൂ​ടി​പ്പൂ​ജ. കൂ​ടി​പ്പൂ​ജ വി​ള​ക്കി​ന് ശേ​ഷം ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​നോ​ട് വി​ട​പ​റ​ഞ്ഞു വൈ​ക്ക​ത്ത​പ്പ​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് വൈ​ക്കം ക്ഷേ​ത്ര​ത്തി​ലേ​ക്ക് യാ​ത്ര​യാ​കും