പൂതക്കുഴി - പട്ടിമറ്റം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1481342
Saturday, November 23, 2024 5:37 AM IST
കാഞ്ഞിരപ്പള്ളി: പൂതക്കുഴി - പട്ടിമറ്റം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. പഞ്ചായത്തംഗം പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.പി. രാജൻ, ഒ.എം. ഷാജി, ഷാമോൻ കൊല്ലയ്ക്കാൻ, സെയ്ദ് എം. താജു, കെ.എസ്. നാസർ, എം.പി. രാജു എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിയിൽ നിന്നു 16 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നു ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ നിർദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡിന്റെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പുതിയതായി 4.5 മീറ്റർ വീതിയിൽ 130 മീറ്റർ നീളത്തിലുള്ള റോഡ് കോൺക്രീറ്റിംഗും നിലവിലെ റോഡിന് 200 മീറ്റർ നീളത്തിൽ 1.5 മീറ്റർ വീതി കൂട്ടിയുമുള്ള കോൺക്രീറ്റിംഗും ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ആഴ്ച ഈ റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.