കുട്ടികളുടെ ഹരിതസഭ നടത്തി
1481752
Sunday, November 24, 2024 7:24 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ മാലിന്യമുക്ത ജനകീയ കാമ്പയിനിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ നടത്തി. ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി ഹാളിൽ നടന്ന ഹരിതസഭ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ സന്നിഹീതരായിരുന്നു.
നഗരസഭയിലെ 11 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. കുട്ടികളിൽനിന്ന് തിരഞ്ഞെടുത്ത ഗവൺമെന്റ് വിഎച്ച്എസ്എസിലെ വിദ്യാർഥികളുടെ പാനൽ ഹരിതസഭ നിയന്ത്രിച്ചു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ലേഖ പി.ജി. റിപ്പോർട്ട് അവതരിപ്പിച്ചു.
പങ്കെടുത്ത എല്ലാ സ്കൂളുകളിലും നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവീന മാലിന്യ നിർമാർജന ആശയങ്ങൾ അവതരിപ്പിച്ചു. മികച്ച അവതരണം നടത്തിയ സ്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിനും മൊമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.