പാ​റ​ത്തോ​ട്: പ​ഞ്ചാ​യ​ത്തും കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ​വം 2024 ഇ​ന്നും നാ​ളെ​യും 30നും ​ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 9.30ന് ​സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ന്‍ ജോ​സ​ഫ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ഇ​ന്ന് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കാ​യി​ക മ​ത്സ​ര​യി​ന​ങ്ങ​ൾ - 100, 200, 400, 800, 1500, 5000 മീ​റ്റ​ർ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ് ത്രോ, ​ജാ​വ​ലി​ൻ, ലോം​ഗ്ജം​പ്, ഹൈ​ജം​പ് എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ പു​രു​ഷ​ന്മാ​ർ​ക്കും, സ്ത്രീ​ക​ൾ​ക്കു​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ട​ര്‍​ഫി​ൽ‍ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും നാ​ളെ വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ഷ​ട്ടി​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ 30ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.