ച​​​ങ്ങ​​​നാ​​​ശേ​​​രി: നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​നു താ​​​ന്‍ വ​​​ര​​​ച്ച ചി​​​ത്രം സ​​​മ്മാ​​​നി​​​ച്ച് ചി​​​ത്ര​​​കാ​​​രി​​​യാ​​​യ മു​​​ണ്ട​​​ത്താ​​​നം സ്വ​​​ദേ​​​ശി​​​നി അ​​​ലീ​​​ന. അ​​​ലീ​​​ന വ​​​ര​​​ച്ച മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ ചി​​​ത്രം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​ത്.

ഫ്രാ​​​ന്‍സി​​​സ് മാർ പാ​​​പ്പ​​​യു​​​ടെ ചി​​​ത്ര​​​വും കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. മു​​​ണ്ട​​​ത്താ​​​നം ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളാ​​​യ പ​​​ര​​​ത്ത​​​മ​​​ല റെ​​​ജി​​​യു​​​ടെ​​​യും റെ​​​നി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് അ​​​ലീ​​​ന. ചെ​​​റു​​​പ്പം മു​​​ത​​​ല്‍ക്കേ ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ഭി​​​രു​​​ചി​​​യു​​​ള്ള അ​​​ലീ​​​ന​​​യ്ക്ക് നി​​​ര​​​വ​​​ധി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ഠ​​​ന​​​കാ​​​ല​​​ത്തു​​​ത​​​ന്നെ ധാ​​​രാ​​​ളം പ്ര​​​ശ​​​സ്ത​​​രു​​​ടെ ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ വ​​​ര​​​ച്ച അ​​​ലീ​​​ന, പ​​​ല​​​തും അ​​​വ​​​ര്‍ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍കി​​​യി​​​ട്ടു​​​മു​​​ണ്ട്. ജോ​​​ണ്‍ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ന്‍ മാ​​​ര്‍ പാ​​​പ്പ, മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍, മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ അ​​​വ​​​യി​​​ല്‍ ചി​​​ല​​​തു​​​മാ​​​ത്രം.

താ​​​ന്‍ വ​​​ര​​​ച്ച 2,000ത്തോ​​​ളം ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ ശേ​​​ഖ​​​രം അ​​​ലീ​​​ന ഒ​​​രു നി​​​ധി​​​പോ​​​ലെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്നു. ബ​​​റോ​​​ഡ എം​​​എ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ ബി​​​എ ഫൈ​​​ന്‍ ആ​​​ര്‍ട്‌​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് അ​​​ലീ​​​ന.