പൊ​ൻ​കു​ന്നം: നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന് കേ​ര​ള ബാ​ങ്കി​ന്‍റെ സം​സ്ഥാ​ന എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്. കേ​ര​ള​ബാ​ങ്ക് അം​ഗ​സം​ഘ​ങ്ങ​ളാ​യ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ​സം​ഘ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളും സ​മൂ​ഹ​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

228 കോ​ടി രൂ​പ നി​ക്ഷേ​പ​വും 177 കോ​ടി രൂ​പ വാ​യ്പ​യും ന​ൽ​കി​യി​ട്ടു​ള്ള പൊ​ൻ​കു​ന്നം ബാ​ങ്ക് 1.70 കോ​ടി രൂ​പ ലാ​ഭം നേ​ടി. 61 വ​ർ​ഷ​മാ​യി ലാ​ഭ​ത്തി​ലാ​ണ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. 10 വ​ർ​ഷ​മാ​യി 20 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ഓ​ഹ​രി​യു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന് മു​ന്പും എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി​ട്ടു​ണ്ട്.

25ന് ​ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷ റാ​ലി​യി​ലും ബാ​ങ്ക് ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു.