പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ അമലോത്ഭവ തിരുനാള്‍
1481783
Sunday, November 24, 2024 7:33 AM IST
ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 29 മുതല്‍ ഡിസംബര്‍ 15 വരെ ആഘോഷിക്കും. ഒന്നിന് വൈകുന്നേരം നാലിന് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ഡിസംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍ ആഘോഷം.
29 മുതല്‍ ഏഴുവരെ തിയതികളില്‍ രാവിലെ 5.30നും 7.15നും 11.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന. 4.15ന് വചനപ്രഘോഷണം. ആറിന് ജപമാല പ്രദക്ഷിണം. ഏഴിനു രാവിലെ 5.15ന് മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയുടെ മുമ്പിലുള്ള കുരിശടിയിലേക്കു പ്രദക്ഷിണം.
എട്ടിന് രാവിലെ 5.30ന് ഫാ.തോമസ് കുളത്തുങ്കല്‍, 7.15ന് മോണ്‍. മാത്യു ചങ്ങങ്കരി, 9.30ന് ഫാ. ഫിലിപ്പോസ് കേഴപ്ലാക്കന്, 12ന് ഇടവകക്കാരായ വൈദികര്‍, 2.30ന് ഫാ.ജസ്റ്റിന് കായംകുളത്തുശേരി, 4.30ന് റവ.ഡോ. ജോസ് തെക്കേപ്പുറം എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിന് കുരിശുംമൂട് കവലയിലേക്കു പ്രദക്ഷിണം. ഫാ. തോമസ് കല്ലുകളം സിഎംഐ കാര്‍മികനായിരിക്കും.
15നാണ് കൊടിയിറക്ക് തിരുനാള്‍ ആഘോഷം. നാലിന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും 15ന് വൈകുന്നേരം 4.30ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.