ഉപതെരഞ്ഞെടുപ്പുഫലം എൽഡിഎഫിന് തിരിച്ചടി: ഫ്രാൻസിസ് ജോർജ് എംപി
1481622
Sunday, November 24, 2024 5:41 AM IST
കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ വയനാട്, പാലക്കാട് നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതും ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിൽ ഒന്നായി കുറഞ്ഞതും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള കനത്ത തിരിച്ചടിയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളുടെ വികാരമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.