വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി വി​ള​ക്ക് ഇ​ന്നു തെ​ളി​യും. അ​ഷ്ട​മി വി​ള​ക്കി​നാ​യി വൈ​ക്ക​ത്ത​പ്പ​ന്‍റെ ത​ങ്ക​ത്തി​ട​മ്പ് രാ​ത്രി 10ന് ​പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. ഗ​ജ​വീ​ര​ൻ ഈ​രാ​ട്ടു​പേ​ട്ട അ​യ്യ​പ്പ​ൻ തി​ട​ന്പേറ്റും. താരകാസുരനെയും ശൂ​ര​പ​ത്മ​നെയും നി​ഗ്ര​ഹി​ക്കാ​ൻ പോ​യ പു​ത്ര​നാ​യ ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​നെ കാ​ണാ​തെ ദു​ഃഖി​ത​നാ​യ വൈ​ക്ക​ത്ത​പ്പ​ൻ വാ​ദ്യ​മേ​ള​ങ്ങ​ളോ ആ​ർ​ഭാ​ട​ങ്ങ​ളോ ഇ​ല്ലാ​തെ കി​ഴ​ക്കേ ആ​ന​പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളും.

അ​സു​രനി​ഗ്ര​ഹ​ത്തി​നുശേ​ഷം കൂ​ട്ടു​മ്മേ​ൽ ഭ​ഗ​വ​തി, ശ്രീ​നാ​രാ​യ​ണ പു​രം ദേ​വ​ൻ എ​ന്നി​വ​രോ​ട​പ്പം ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ൻ വൈ​ക്കം ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളും.

ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ന്‍റെ തി​ട​മ്പ് ഗ​ജ​വീര​ൻ പ​ല്ലാ​ട്ട്ബ്ര​ഹ്മ​ദ​ത്ത​നും കൂ​ട്ടു​മ്മേ​ൽ ക്ഷേ​ത്ര​ത്തി​ലെ തി​ട​മ്പ് വേ​മ്പ​നാ​ട്അ​ർ​ജ ​ു ന​നും ശി​ര​സി​ലേ​റ്റും.​വ​ലി​യ ക​വ​ല അ​ല​ങ്കാ​ര ഗോ​പു​രം, കൊ​ച്ചാ​ലുംചു​വ​ട്, വ​ട​ക്കേ​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ല​ങ്കാ​ര പ​ന്ത​ൽ ഒ​രു​ക്കി നി​റ​ദീ​പ​വും നി​റ​പ​റ​യും ഒ​രു​ക്കി വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ എ​ഴു​ന്ന​ള​ളി​പ്പി​നെ വ​ര​വേ​ൽ​ക്കും.