അമലോത്ഭവ തിരുനാള്‍ നാളെ മുതല്‍
1481481
Saturday, November 23, 2024 7:41 AM IST
കടുത്തുരുത്തി: ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ നാളെ മുതല്‍ ഡിസംബര്‍ എട്ട് വരെ നടക്കും.
നാളെ രാവിലെ 8.30ന് വികാരി ഫാ. സ്റ്റീഫന്‍ ജെ.വെട്ടുവേലില്‍ തിരുനാളിന് കൊടിയേറ്റും. 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ ധ്യാനം- ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഡിസംബര്‍ അഞ്ചിന് രാവിലെ ആറിന് മരിച്ചവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, ഒപ്പീസ്, സെമിത്തേരി സന്ദര്‍ശനം.
ആറിന് രാവിലെ 6.30ന് സുറിയാനി കുര്‍ബാന - ഫാ.ജിതിന് വല്ലൂര്‍. വൈകുന്നേരം 6.30ന് മാന്‍വെട്ടം ലക്ഷം കവലയിലുള്ള പരിശുദ്ധ മാതാവിന്റെ കുരിശുപള്ളിയില്‍ ലദീഞ്ഞ്, തുടര്‍ന്ന് പളളിയിലേക്ക് ജപമാല പ്രദക്ഷിണം, പള്ളിയില്‍ ഫാ.തോമസ് കീന്തനാനിക്കല്‍ സന്ദേശം നല്‍കും, തുടര്‍ന്ന് സ്നേഹവിരുന്ന്.
ഏഴിന് രാവിലെ 6.45ന് കോട്ടയം അതിരൂപതാ സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 6.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ കുരിശുപള്ളിയില്‍ ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം പള്ളിയിലേക്ക്. ഫാ.തോമസ് കരിമ്പുംകാലായില്‍ വചനസന്ദേശം നല്‍കും.
എട്ടിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ റാസ ഫാ.എബിന് ഇറപുറം മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോസ് ചിറയില്‍പുത്തന്‍പുരയില്‍, ഫാ.ജിനു ആവണിക്കുന്നേല്‍, ഫാ.ഷിന്റോ വലിയപറമ്പില്‍, ഫാ.ബോബി കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.റ്റിനേഷ് പിണര്‍ക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകുന്നേരം 6.45ന് നാടകം.