ക​ടു​ത്തു​രു​ത്തി: ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മു​ള​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ 62 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​ന​വും 2024-25 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും നാ​ളെ ന​ട​ക്കും. മൂ​ന്നി​ന് ത​ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് താ​ക്കോ​ല്‍ദാ​ന​വും പ്ര​ഖ്യാ​പ​ന​വും നി​ര്‍വ​ഹി​ക്കു​മെ​ന്ന് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍നാ​യ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ പ​ദ്ധ​തി നി​ര്‍വ​ഹ​ണ​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ വി​ഇ​ഒ പി.​വൈ. പ്രി​ന്‍ഷാ​ദി​നെ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ ആ​ദ​രി​ക്കും. മ​ഹാ​ത്മ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ട്രെ​യ്‌​നിം​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ അ​ര്‍ദ്ധ​വി​ദ​ഗ്ദ്ധ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി നി​ര്‍വ​ഹി​ക്കും.

ജോ​സ് കെ. ​മാ​ണി എം​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​എ​സ്. ശ​ര​ത്, ന​യ​ന ബി​ജു, ഷീ​ല ജോ​സ​ഫ്, ടി.​എ​സ്. ശ​ര​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ന്ന വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ജി​കു​മാ​ര്‍, ജോ​യി ന​ടു​വി​ലേ​ടം തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.