ധര്‍ണ നടത്തി
1481655
Sunday, November 24, 2024 6:00 AM IST
പാലാ: മീനച്ചില്‍ കരൂര്‍ ലാറ്റക്സ് ഫാക്ടറിയിലെ തൊഴിലാളികളുടെ പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെടിയുസി-എം, ബിഎംഎസ് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സംഘം ഹെഡ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേൽ ഉദ്ഘാടനം ചെയ്തു.
യൂണിയന് പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍, ബിഎംഎസ് യൂണിയന് സെക്രട്ടറി കെ.എസ്. ശിവദാസ്, സെക്രട്ടറി ഷാജു ചക്കാലയില്‍, പഞ്ചായത്ത് മെംബര്‍ കെ.എം. മത്തായി, സെബാസ്റ്റ്യന്‍ ജോസഫ്, ഡോളി മാത്യു, എം.ഒ. തോമസ്, മാനുവല്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.