എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ വിഷയം പരിഹരിക്കണം: കെഎസ്ടിഎ
1481648
Sunday, November 24, 2024 5:53 AM IST
പാലാ: ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലായില്‍ നടന്ന കെഎസ്ടിഎ സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സമിതിയംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.എന്‍. ബിന്ദു അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്, അനൂപ് സി. മറ്റം, കെ. രാജ്കുമാര്, ലിജോ ആനിത്തോട്ടം, ജി. അശോക്, എ.പി. ഇന്ദുലേഖ, ഷിബുമോന്‍ ജോര്‍ജ്, പി.ബി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് ജില്ലാ പ്രസിഡന്റായി എ.പി. ഇന്ദുലേഖയെയും സെക്രട്ടറിയായി അനൂപ് സി. മറ്റത്തെയും ട്രഷററായി പി.ബി. അനില്‍കുമാറിനെയും തെരഞ്ഞെടുത്തു.