ബാങ്ക് ജീവനക്കാരെ ആക്രമിച്ചു
1481644
Sunday, November 24, 2024 5:53 AM IST
പള്ളിക്കത്തോട്: ആനിക്കാട് റീജണൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ, സെയിൽ ഓഫീസർ എന്നിവരെ കുടിശികക്കാരൻ ആക്രമിച്ചു.
വാഴൂർ രാഹുൽസദനത്തിൽ മനു രവീന്ദ്രനെതിരേ ബാങ്ക് അധികൃതർ പാമ്പാടി പോലീസിൽ പരാതി നൽകി.
ലോൺ കുടിശിക തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കുന്നതിന് എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. പ്രസിഡന്റും ജീവനക്കാരും പ്രാഥമിക ചികിത്സ നേടി. പോലീസ് മേൽനടപടി സ്വീകരിച്ചു.
ബാങ്കിന്റെ സുഗമമായ പ്രവർത്തനം തടസപ്പെടുത്തിയ നടപടിയിൽ ഭരണസമിതിയും ജീവനക്കാരും പ്രതിഷേധിച്ചു.