തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ യു​വ​തി​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും ശി​ക്ഷ. കോ​ട്ട​യം കൂ​രോ​പ്പ​ട കോ​ത്ത​ല​യി​ൽ ചൊ​റി​ക്കാ​വു​ങ്ക​ൽ ജോ​മി​നി തോ​മ​സി (42) നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്.​
മൂ​ന്നു വ​ർ​ഷം ക​ഠി​നത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റുമാ​സംകൂ​ടി ക​ഠി​നത​ട​വു​മാ​ണ് വി​ധി​ച്ച​ത്.

2018 ഏ​പ്രി​ൽ ഒ​ന്നി​ന് ച​ങ്ങ​നാ​ശേ​രി കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽനി​ന്നാ​ണ് ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യെ കോ​ട്ട​യം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ.​സ​ജി​കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​ നു​റു​ദീ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.