കോ​ട്ട​യം: ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കോ​ട്ട​യം എ​ക്‌​സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. കോ​ട്ട​യം തി​രു​വാ​ര്‍പ്പ് പ​ത്തി​ല്‍ പി.​എ​സ്. താ​രി​ഫി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. നാ​ട്ട​കം പാ​റേ​ച്ചാ​ല്‍ ബൈ​പാ​സി​ല്‍നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണു പി​ടി​യി​ലാ​കു​ന്ന​ത്. പാ​റേ​ച്ചാ​ല്‍ ബൈ​പാ​സി​ല്‍ വ​ന്‍തോ​തി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

തി​രു​വാ​തു​ക്ക​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ ബാ​ദു​ഷ ഷാ​ഹു​ലാ​ണ് ക​ഞ്ചാ​വ് ത​നി​ക്ക് ന​ല്‍കി​യ​തെ​ന്ന് താ​രി​ഫ് മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. 30,000 രൂ​പ ഇ​തി​നാ​യി ന​ല്‍കി​യെ​ന്നും പ്ര​തി പ​റ​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ശ്ര​മം ആ​രം​ഭി​ച്ചു. ബാ​ദു​ഷ​യു​ടെ പേ​രി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു.

കോ​ട്ട​യം റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ഖി​ല്‍, എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് എ​ന്‍.​കെ. സു​നി​ല്‍കു​മാ​ര്‍, എ​സ്. രാ​ജേ​ഷ്, ആ​ന​ന്ദ​രാ​ജ്, ക​ണ്ണ​ന്‍, പി.​കെ സു​രേ​ഷ്, ഹ​രി​കൃ​ഷ്ണ​ന്‍, വി​ല്‍ഫു പി. ​സ​ക്കീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​രീ​ഫി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.