തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യണം: അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നു
1481751
Sunday, November 24, 2024 7:24 AM IST
കോട്ടയം: വിശാല കുട്ടനാട്ടിലുടനീളം അനുഭവപ്പെടുന്ന അതിതീവ്ര വേലിയേറ്റം മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ റെഗുലേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിനു മുമ്പിൽ അനശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുവാൻ നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം.
വിശാല കുട്ടനാട്ടിൽ കൃഷി അസാധ്യമായിത്തീരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റജിനാ അഷ്റഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സാം ഈപ്പൻ, കൃഷ്ണപ്രസാദ്, പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, പി. വേലായുധൻ നായർ, കെ.ബി. മോഹനൻ, ഇ.ആർ. രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.