ചൂണ്ടച്ചേരി-കീഴമ്പാറ റോഡ് തകര്‍ന്നു
1481650
Sunday, November 24, 2024 6:00 AM IST
ഭരണങ്ങാനം: ചൂണ്ടച്ചേരി-കീഴമ്പാറ റോഡ് ടാറിംഗ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഭരണങ്ങാനം പഞ്ചായത്തിന്റെ ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്.
കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപ മുടക്കി റോഡ് നവീകരിച്ചിരുന്നു. എന്നാല്‍ ഇന്ന് കാല്‍നടയാത്ര പോലും അസാധ്യമാകുംവിധം തകര്‍ന്നു കിടക്കുകയാണ്. സ്കൂള്‍ കുട്ടികളടക്കം രാവിലെയും വൈകുന്നേരവും നിരവധി കാല്‍നട യാത്രക്കാര്‍ ഈ വഴിയുണ്ട്. എന്‍ജിനിയറിംഗ് കോളജിന്റെ ഉള്‍പ്പെടെ നിരവധി ബസുകളും ഈ റോഡിലൂടെ നിരന്തരം സഞ്ചരിക്കുന്നുണ്ട്.
ഈ റോഡിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും സാധാരണയായി.