രാജത്വ തിരുനാൾ: ഏറ്റുമാനൂരിൽ ഇന്ന് പട്ടണ പ്രദക്ഷിണം
1481454
Saturday, November 23, 2024 7:26 AM IST
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ഇന്നാണ് പട്ടണപ്രദക്ഷിണം. തിരുനാളിനാന്റെ ഒരുക്കങ്ങൾ വിവിധ സർക്കാർ വകുപ്പുകളുടെയും ഇടവകയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കിയതായി വികാരി ഫാ. ജോസ് മുകളേൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര എന്നിവർ പറഞ്ഞു.
ഇന്ന് രാവിലെ 5.45ന് വിശുദ്ധ കുർബാന. തുടർന്നു ക്രിസ്തുരാജന്റെ രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. ഏഴിന് 70 വയസിനു മുകളിലുള്ളവർക്കും രോഗികൾക്കുമായി വിശുദ്ധ കുർബാന: ഫാ. ജോസഫ് ചാലിച്ചിറയിൽ ഒസിഡി. വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, പ്രസംഗം, ക്രിസ്തുരാജ പ്രാർഥന, ലദീഞ്ഞ്: ഫാ. സ്കറിയ ശ്രാമ്പിക്കൽ.
6.30ന് പട്ടണ പ്രദക്ഷിണം പള്ളിയിൽനിന്ന് ആരംഭിക്കും. അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി ജംഗ്ഷൻ, അൽഫോൻസ നഗർ വഴി തുമ്പശേരി ജംഗ്ഷനിലെത്തി എംസി റോഡ് വഴി കുരിശുപള്ളിയിൽ എത്തും. കുരിശുപള്ളിയിൽ ലദീഞ്ഞ്: ഫാ. അലക്സ് വടശേരിൽ. തുടർന്ന് പള്ളിയിലെത്തി പ്രദക്ഷിണം സമാപിക്കും.
നാളെ രാവിലെ 6.45ന് ഷംഷബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാനയർപ്പിക്കും. 9.30ന് റാസ കുർബാന. വൈകുന്നേരം ആറിന് തിരുനാൾ പ്രദക്ഷിണം നടക്കും.