യുഡിഎഫ് അവകാശവാദം പൊളിഞ്ഞു: ജോസ് കെ. മാണി
1481628
Sunday, November 24, 2024 5:41 AM IST
കോട്ടയം: ചേലക്കരയിൽ എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുമെന്ന യുഡിഎഫ് അവകാശവാദം പൊളിയുകയും ബിജെപി-യുഡിഎഫ് ബാന്ധവം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ തെളിയുകയും ചെയ്തുവെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
വർഗീയ വേർതിരിവിനുള്ള പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യുഡിഎഫും എൻഡിഎയും നടത്തിയതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.